ആലപ്പുഴ: പൗരത്വ നിയമം സംബന്ധിച്ച് സി.പി.എമ്മും കോൺഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും സത്യാവസ്ഥ അറിയാൻ അവസരം ഒരുക്കണമെന്നും ബി.ജെ.പി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വോട്ടിനു വേണ്ടി നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള സി.പി.എം -കോൺഗ്രസ് ശ്രമം ഹീനമാണെന്നും ഇതിനെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ, ജില്ലാ ഭാരവാഹികളായ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, പി.കെ.വാസുദേവൻ, എൽ.പി.ജയചന്ദ്രൻ, ജി.ജയദേവ് , ആർ. ഉണ്ണിക്കൃഷ്ണൻ, ഗീതാ രാംദാസ്, സുമി ഷിബു എന്നിവർ സംസാരിച്ചു.