ആലപ്പുഴ: നഗരചത്വരത്തിലെ കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ രാകേഷ് അൻസേരയുടെ കാർട്ടൂൺ-ക്രാഫ്റ്റ് പ്രദർശനം മുന്നേറുന്നു. സമകലിക സംഭവങ്ങളുടെ കാർട്ടൂൺ പ്രദശനമാണ് ഇത്തവണ അൻസേര ഒരുക്കിയിട്ടുള്ളത്.
പൗരത്വ ബില്ല്, പെൺവാണിഭം,മൊബൈൽ ഫോൺ വിപത്ത്, റോഡ് ബോധവത്കരണം, കായൽ കയ്യേറ്റം എന്നിവ കാൻവാസിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനത്തോടൊപ്പം അൻസേരയുടെ കാരിക്കേച്ചർ ചിത്രവരയും ശ്രദ്ധേയമാണ്. 2 മിനിട്ടു കൊണ്ടാണ് ചിത്രം വര. ചിത്രപ്രദർശനത്തിന് എത്തുന്നവർക്ക് സൗജന്യമായാണ് കാരിക്കേച്ചർ വരച്ച് നൽകുന്നത്. ചിത്രകലാദ്ധ്യാപകനും കാർട്ടൂണിസ്റ്റുമായ രാകേഷ് അൻസേരയും കരകൗശല വിദഗ്ദ്ധയുംചിത്രകലാദ്ധ്യാപികയുമായ നർമ്മദാചാന്ദിനും ചേർന്നാണ് കാർട്ടൂൺ ക്രാഫ്റ്റ് പ്രദർശനം നടത്തുന്നത്. പാഴ്വസ്തുക്കൾ കൊണ്ടാണ് ക്രാഫ്റ്റ് നിർമ്മിച്ചിരിക്കുന്നത്.