a
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്നലെ നടന്ന സാംസ്കാരിക സദസ് അഡ്വ.പി.സി. തോമസ് ഉദ്‌ഘാടനം ചെയ്യുന്നു

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരകോത്സവം ഇരുപത്തിനാലാം ദിവസം നടന്ന സാംസ്കാരിക സദസ് മുൻ കേന്ദ്ര മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ അഡ്വ.പി.സി.തോമസ് ഉദ്‌ഘാടനം ചെയ്തു. എൻ.രാധാകൃഷ്ണപ്പണിക്കർ അദ്ധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം ജോ.ഡയറക്ടർ ആർ.സഞ്ജയൻ മുഖ്യ പ്രഭാഷണം നടത്തി. പി.എസ്.സുരേഷ്, വിനായക് മധു എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സദസ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. മഹാഭാരതത്തിന്റെ സ്വാധീനം മലയാള സാഹിത്യത്തിൽ എന്ന വിഷയത്തിൽ ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് നടക്കുന്ന കലാസന്ധ്യയിൽ ഹരിപ്പാട് ചന്ദ്രൻ മാസ്​റ്റർ അവതരിപ്പിക്കുന്ന പാഠകം. 8.15ന് ഷൊർണ്ണൂർ വിശ്വനാഥ പുലവരും സംഘവും കൃഷ്ണലീല കഥയെ ആസ്പദമാക്കി അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്

നാളെ വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ്. മഹാഭാരതം ചരിത്രത്തിന്റെ മഹായാനം, ഭൂമിശാസ്ത്രവും വൈദിക സാഹിതിയും എന്ന വിഷയത്തിൽ ഡോ.ബി.എസ്.ഹരിശങ്കർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് ജയശ്രീ രാജീവിന്റെ സംഗീതസദസ്