ഹരിപ്പാട്: കിസാൻ സഭ ഹരിപ്പാട് വില്ലേജ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി.എസ് കോശി അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.വിനോദ്, അഡ്വ.ജി.വിശ്വമോഹനൻ, ഇ.ബി.വേണുഗോപാൽ, ടി.കെ. അനിരുദ്ധൻ, അംബു വർഗ്ഗീസ് വൈദ്യൻ, ആർ. മുരളീധരൻ നായർ, ബി. കൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.