ഹരിപ്പാട്: ഗ്രേറ്റർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ റോട്ടറി റീച്ച് പദ്ധതിയിൽപ്പെടുത്തി ഉപഭോക്താക്കളിൽ തുണി സഞ്ചി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുണി സഞ്ചികൾ വിതരണം ചെയ്തു. വിതരണോദ്‌ഘാടനം ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർ മഠം നിർവഹിച്ചു. ക്ലബ്ബിന്റെ ഉപദേശകൻ മുരുകൻ പാളയത്തിൽ അദ്ധ്യക്ഷനായി. മുൻ അസിസ്റ്റന്റ് ഗവർണർമാരായ ഡോ.ജോണി ഗബ്രിയേൽ, ബി.ബാബുരാജ്, വി.മുരളീധരൻ, മുനിസിപ്പാലിറ്റി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനീഷ്, അജിത് പരൂർ, ഹരീഷ്, ഷിബുരാജ് എന്നിവർ സംസാരിച്ചു.