ഹരിപ്പാട്: കോൺഗ്രസ് മുതുകുളം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. കെ.പി.സി.സി ജനറൽസെക്രട്ടറി ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ.രാജഗോപാൽ അദ്ധ്യക്ഷനായി. മുഞ്ഞിനാട് രാമചന്ദ്രൻ, ബി.വേണുപ്രസാദ്, പ്രൊഫ.മധുസൂദനൻ, ജെ.ദാസൻ, രവിപുരത്ത് രവീന്ദ്രൻ, ബബിതാജയൻ,സുജിത്ത് എസ്.ചേപ്പാട്, ആലക്കോട്പ്രകാശ് എന്നിവർ സംസാരിച്ചു.