ആലപ്പുഴ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.വൈ.എം.ഹനീഫ മൗലവി ഉദ്ഘാടനം ചെയ്തു. ലീഗ് നേതാക്കളായ അഡ്വ. എ.എ.റസാഖ്, ബി.എ.ഗഫൂർ, ബാബു ഷരീഫ്, എ.എം.നൗഫൽ തുടങ്ങിയവർ സംസാരിച്ചു.