പറവൂർ : മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്ര മൈതാനിയിൽ നടനന സംസ്ഥാന ദക്ഷിണ മേഖല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ - വനിതാ വിഭാഗങ്ങളിൽ കോട്ടയം ജേതാക്കളായി.
പുരുഷ വിഭാഗം മത്സരത്തിൽ പത്തനംതിട്ടയെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: (15 – 21, 25 – 21, 23 – 25, 20 – 25, 15 – 10) എറണാകുളത്തിനാണ് മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തിൽ ഇടുക്കിയെയാണ് കോട്ടയം പരാജയപ്പെടുത്തിയത്. സ്കോർ: (14 – 25, 25 – 15, 24 – 26, 25 – 23, 15 – 10). നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് ആലപ്പുഴയെ പരാജയപ്പെടുത്തി എറണാകുളം മൂന്നാം സ്ഥാനത്തെത്തി.