ആലപ്പുഴ: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ, തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള എഴ് ജില്ലകളിലെ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം നാളെ ആലപ്പുടഴയിൽ നടക്കുമെന്ന് ചെയർമാൻ അഡ്വ. കെ.അനന്തഗോപനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി.വിനോദ്കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2ന് ഗവ. ഗേൾസ് ഹൈസ്ക്കൂൾ ആഡിറ്റോറിയത്തിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. എ.എം.ആരിഫ് എം.പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിക്കും.