ആലപ്പുഴ: നഗരത്തിൽ 11 ദിവസം ആഘോഷം നിറച്ച മുല്ലയ്ക്കൽ ചിറപ്പിനും കിടങ്ങാംപറമ്പ് മണ്ഡല മഹോത്സവത്തിനും ഇന്ന് കൊടിയിറങ്ങും. അവസാന ദിവസങ്ങളിൽ മുല്ലയ്ക്കൽ മുതൽ കിടങ്ങാംപറമ്പ് വരെ ജനം ഒഴുകുകയായിരുന്നു. വൈകുന്നേരങ്ങളിലെ ജനസാഗരത്തിൽ ഗതാഗതം വീർപ്പുമുട്ടി.
മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ ഭീമ ആൻഡ് ബ്രദറിന്റെ വകയായിട്ടാണ് അവസാന ദിവസത്തെ ചിറപ്പ്. കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ ആറാട്ടോടെ മണ്ഡല മഹോത്സവത്തിന് സമാപനമാകും.
...................................
മുല്ലയ്ക്കലിൽ ഇന്ന്
രാവിലെ 7 ന് ഹൃദയജപലഹരി, 2 ന് ഭക്തിഗാനസുധ, രാത്രി 8ന് സംഗീതാരാധന, 9 ന് തിരുവന്തപുരം ഗ്രേസ് വോയ്സിന്റെ ഗാനമേള.
..................................
കിടങ്ങാംപറമ്പിൽ ഇന്ന്
രാവിലെ 10.30 ന് സ്പെഷ്യൽ നാദസ്വരക്കച്ചേരി, ഉച്ചയ്ക്ക് 12 ന് ആറാട്ട് സദ്യ, വൈകിട്ട് 3 ന് ആറാട്ടുപുറപ്പാട്, 4 ന് ഒാട്ടൻതുള്ളൽ, 6 ന് നാദസ്വരക്കച്ചേരി, 7.30 ന് ഭക്തിഗാനസുധ, രാത്രി 9ന് കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന സംഗീതനൃത്തനാടകം 'ഭീമസേനനൻ',12 ന് തൃക്കൊടിയിറക്ക്