ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യബന്ധന വള്ളങ്ങളുടെ ലൈസൻസ് ഫീസ് ഒറ്റയടിക്ക് ഏഴിരട്ടിയായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. തീരദേശ ഹൈവേയ്ക്ക് ഫണ്ട് അനുവദിച്ചിട്ടും ആലപ്പുഴ വാടപ്പൊഴിക്കും മത്സ്യഗന്ധിക്കും ഇടയിലുള്ള കേവലം 30 മീറ്റർ പൂർത്തീകരിക്കാത്തിന്റെ പേരിൽ തുടർ നടപടികൾ സ്തംഭനാവസ്ഥയിലാണ്. ഇതു പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഫാ.സ്റ്റീഫൻ എം.പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ.പോൾ ജെ.അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ലീറ്റസ് വെളിയിൽ, പീറ്റർകുട്ടി തൈപ്പറമ്പിൽ, ജേക്കബ് പണിക്കവീട്ടിൽ, കെ.എം.ജോസ്, തോമസ് കൂട്ടുങ്കൽ, രാജു പനയ്ക്കൽ എന്നിവർ സംസാരിച്ചു.