ഹരിപ്പാട്: ഹരിതം ഹരിപ്പാട് പദ്ധതി പ്രകാരം ആദ്യഘട്ടമായി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി അനുവദിച്ച 4.97 കോടി രൂപയുടെ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 9ന് പള്ളിപ്പാട് ഹോളി ഏഞ്ചൽസ് പബ്ളിക് സ്കൂളിൽ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതം ഹരിപ്പാട്. സമ്മേളനം മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. കാർഷികപ്രദർശനോദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവ്വഹിക്കും. സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന അമ്മക്കൊരുഅടുക്കളത്തോട്ടം പദ്ധതിഉദ്ഘാടനം ജില്ലാ കളക്ടർ എം.അജ്ഞന നിർവ്വഹിക്കും.