ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 29ന് കൊടിയേറും. ജനുവരി 7ന് ആറാട്ടോടെ സമാപിക്കും. 6നാണ് ഉത്സവബലി ദർശനം. 28 ന് അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകൾക്ക് തുടക്കം കുറിക്കും.രാവിലെ 5.30ന് ഗണപതിഹോമം,8 മുതൽ ക്ഷീരധാര, 9.30ന് വിളിച്ച് ചൊല്ലി പ്രായശ്ചിത്തം, വെള്ളിക്കുടം സമർപ്പണം , 29ന് ഉച്ചക്ക് 12 ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 7.21നും 8.03നും മദ്ധ്യേ തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 30 മുതൽ ജനുവരി 6 വരെ ദിവസവും രാവിലെ 8.10ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 6.30ന് സേവ, രാത്രി വിളക്ക് . ജനുവരി 3ന് വൈകിട്ട് 6ന് സോപാനസംഗീതം, ദീപക്കാഴ്ച, 5ന് വൈകിട്ട് 5ന് വേലകളി, 6ന് രാവിലെ 10.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 6.15ന് സോപാനസംഗീതം, 10.45ന് പള്ളിവേട്ട, 7ന് വൈകിട്ട് 5ന് ആറാട്ട് എഴുന്നള്ളത്ത്, 7.30ന് ആറാട്ട് സദ്യ, രാത്രി 10 ന് ആറാട്ട് വരവ്.