വലിയപറമ്പ്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് പുത്തൻപുരയ്ക്കൽ ശ്രീഭദ്രാ ദേവീക്ഷേത്രത്തിൽ ചിറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. ക്ഷേത്രം തന്ത്രി പ്രേംജി കൃഷ്ണശർമ്മ , മേൽശാന്തി മംഗലം ജിതിൻ, ശാന്തി പായിപ്പാട് വിനോദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.