ഹരിപ്പാട്: വിചാർവിഭാഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല 29ന് രാവിലെ 9 ന് മുരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷനാകും. ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യാതിഥിയാകും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ബാബുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ആർ ജയപ്രകാശ്, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എ ഷുക്കൂർ, എ കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി ടി.ടി. കുരുവിള, ഡി സി സി ജനറൽ സെക്രട്ടറി അലക്സ് മാത്യു, വിചാർ വിഭാഗ് ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ബി.ഗിരീഷ്‌കുമാർ, ജില്ലാ ട്രഷറർ പ്രൊഫ.പരമേശ്വരൻപിള്ള, ജില്ലാ സെക്രട്ടറിമാരായ കണിശ്ശേരി മുരളി ,ഗംഗാധരൻ നായർ, ബിന്ദു മംഗലശ്ശേരിൽ എന്നിവർ സംസാരിക്കും. ജില്ലാ ജനറൽ സെക്രട്ടറി ഡോ.പി.രാജേന്ദ്രൻനായർ സ്വാഗതവും ജില്ലാ വർക്കിംഗ് സെക്രട്ടറി എൻ.രാജ്നാഥ് നന്ദിയും പറയും. തുടർന്ന് നടക്കുന്ന നേതൃത്വക്ലാസ് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം സേനാപതി വേണു ഉദ്ഘാടനം ചെയ്യും. വിചാർ വിഭാഗ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്കോയ, ജില്ലാ സെക്രട്ടറിമാരായ കെ ആർ.സജീവൻ, തോമസ്.വി.പുളിക്കൻ എന്നിവർ പ്രസീഡിയം നയിക്കും. ജില്ലാ സെക്രട്ടറി ആർ.രാജേഷ്കുമാർ സ്വാഗതവും നിയോ. മണ്ഡലം പ്രസിഡന്റ് എ.എം ഷഫീക്ക്‌ നന്ദിയും പറയും. 3.30 ന് സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും. സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷനാകും. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി മുഖ്യ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സഞ്ജീവ് അമ്പലപ്പാട്, പി.രാജേന്ദ്രൻ നായർ, അലക്സ് മാത്യു, വർഗ്ഗീസ് പോത്തൻ, എൻ.രാജ്നാഥ്, രാജേഷ് കുമാർ, എ.എം ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.