a

മാവേലിക്കര: എൻ.എസ്.എസ് താലൂക്ക് കരയോഗ യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വയംസഹായ സംഘങ്ങൾക്ക് ആറ് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. വായ്പാ വിതരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ.എസ്.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ ചന്ദ്രൻ അധ്യക്ഷനായി. മന്നം എൻ.എസ്.എസ് ആയുർവേദ കോളേജ് ചെയർമാൻ കെ.എം.രാജഗോപാലപിള്ള മുഖ്യ പ്രഭാഷണം നടത്തി. ധനലക്ഷ്മി ബാങ്ക് മൈക്രോ ക്രെഡിറ്റ് ഓഫീസർ പ്രവീൺ.ജി.നായർ പദ്ധതി വിശദീകരിച്ചു. യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ, യൂണിയൻ ഇൻസ്‌പെക്ടർ ജി.ജെ.ജയമോഹൻ, അഡ്വ.കെ.രാമകൃഷ്ണൻ ഉണ്ണിത്താൻ, എ.സദാശിവൻപിള്ള, രാജേഷ് തഴക്കര, ചന്ദ്രശേഖരൻപിള്ള, ഡോ.പ്രദീപ് ഇറവങ്കര, അരുൺകുമാർ, കെ.ബി.സഹദേവക്കുറുപ്പ്, എ.ഭാസ്‌കരപിള്ള, ജി.ചന്ദ്രശേഖരപിള്ള, എസ്.ശ്രീകണ്ഠൻപിള്ള, പാലമുറ്റത്ത് വിജയകുമാർ, ജി.ശ്രീകുമാർ, കെ.ജി.മഹാദേവൻ, ചേലട്ടാട് രാധാകൃഷ്ണൻ, കെ.ജി.സുരേഷ്, അഡ്വ.കൃഷ്ണകുമാർ, ജി.ഉണ്ണിക്കൃഷ്ണപിള്ള, ബി.ഗോപിനാഥൻപിള്ള, ഗോപകുമാർ, എൽ.സതിയമ്മ, എം.ബി.മീര എന്നിവർ സംസാരിച്ചു.