വളളികുന്നം: ഇലിപ്പക്കുളം ഇടയശ്ശേരിൽ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞം നാളെ മുതൽ ജനുവരി 5 വരെ നടക്കും ക്ഷേത്രം തന്ത്രി പവിത്രമംഗലം കൊച്ചില്ലം നാരായണര് നാരായണൻ നമ്പൂതിരി ,മേൽശാന്തിവിജയൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. വളളികുന്നം സുരേഷ് ശർമ്മയാണ് യജ്ഞാചാര്യൻ.നാളെ രാവിലെ 5.30ന് ഭദ്ര ദീപ പ്രകാശനം, 2 ന് വൈകിട്ട് 7ന് സുമംഗലീ പൂജ,3 ന് വൈകിട്ട് 7 ന് നാരീ പൂജയിൽ വിശിഷ്ടാതിഥിയായി പ്രീതീ നടേശൻ പങ്കെടുക്കും. 4 ന് രാവിലെ 10ന് സൗഹൃദ ഹോമം. 5 ന് രാവിലെ 10ന് നവാക്ഷരീ പൂജ, നവാക്ഷരീ ഹോമം.6 ന് രാവിലെ 10 ന് സ്വയം വരഘോഷയാത്ര, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ.