പൂച്ചാക്കൽ: അരുക്കറ്റി ശ്രീ മാത്താനം ഭഗവതി ക്ഷേത്രത്തിലെ നിർമ്മാല്യപൂജ സമാപനവും മണ്ഡല മഹോത്സവവും 27 ന് നടക്കും. വൈദിക ചടങ്ങുകൾക്ക് മാത്താനം അശോകൻ തന്ത്രി മുഖ്യകാർമികനാകും. വിശേഷാൽ ദീപാരാധനക്ക് ശേഷം നാട്ടുതാലപ്പൊലി വരവ് ഉണ്ടാകും.