പരിക്കേറ്റ വൃദ്ധൻ ആശുപത്രിയിൽ
കുട്ടനാട്: എ- സി റോഡിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രികനായ വൃദ്ധനെ ഇടിച്ചുവീഴ്ത്തിയ ശേഷം കനാലിൽ പതിച്ചു. പരിക്കേറ്റ വേഴപ്ര നാലുപറയിൽ കുമാരനെ (75) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടുന്ന കാർ യാത്രികരെ നാട്ടുകാർ രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം ഉച്ചയോടെ രാമങ്കരി പഞ്ചായത്ത് ജംഗ്ഷനു സമീപമായിരുന്നു സംഭവം.
കോട്ടയം മണർകാട് വല്യേലിൽ മോളിബാബുവാണ് (35) കാർ ഓടിച്ചിരുന്നത്. ആലപ്പുഴ ഭാഗത്തേക്കായിരുന്നു യാത്ര. റോഡരികിലെ തന്റെ കട അടച്ച ശേഷം വീട്ടിലേക്കു പോവുകയായിരുന്നു കുമാരൻ.
രാമങ്കരി പൊലീസ് കേസെടുത്തു.