ആലപ്പുഴ: ജില്ലയിലെ നൂറ്റമ്പതോളം എൽ.പി അസിസ്റ്റന്റ് ഒഴിവുകൾ നികത്താൻ പി.എസ്.സി നടപടി തുടങ്ങി. നിയമന ഉത്തരവുകൾ ഉദ്യോഗാർത്ഥികൾക്കു ലഭിച്ചു തുടങ്ങി.

മറ്റു ജില്ലകളിലെ ഒഴിവുകൾ നികത്തിയിട്ടും ആലപ്പുഴയിലെ നിയമനം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തുകയും സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ജില്ലാ പി.എസ്.സി ഓഫീസറെ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർ സമരപരിപാടികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പി.എസ്.സി നടപടി സ്വീകരിച്ചതെന്നും ഭരണപക്ഷ സംഘടനകളുടെ ഇടപെടലിനെത്തുടർന്നാണ് നിയമനങ്ങൾ വൈകിപ്പിച്ചെതെന്നും എസ്.ശരത് ആരോപിച്ചു.