തുറവൂർ: എസ് എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും 100ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്കും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ടി .എച്ച് സലാം ഏർപ്പെടുത്തിയ മികവ് മെറിറ്റ് അവാർഡ് വിതരണം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.എച്ച്. സലാം അദ്ധ്യക്ഷനായി. സാജൻ പള്ളുരുത്തി, കൊച്ചിൻ മൻസൂർ, റോജസ് ജോൺ, മണി പ്രഭാകരൻ,ബിനു ആനന്ദ്,എം. കെ.ജയപാൽ, സജിമോൾ ഫ്രാൻസിസ്, വി.എം.ധർമ്മജൻ, ആർ.ഡി.രാധാകൃഷ്ണൻ, പി.എം. രാജേന്ദ്ര ബാബു.എം.എ. നെൽസൺ, ഹേമ ദാമോദരൻ, മാഞ്ഞൂർ രമേശ് എന്നിവർ സംസാരിച്ചു