ചേർത്തല : പട്ടണക്കാട് ബ്ലോക്ക് ക്ഷീരകർഷക സംഗമവും പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനവും നാളെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി.വിനോദ്,പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദ്,ക്ഷീരവികസന ഓഫീസർ ബി.ആശ,കെ.പി.രാധാകൃഷ്ണനുണ്ണി,കെ.കെ.ജഗദീശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്ത് ക്ഷീര ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട പത്തു പഞ്ചായത്തുകളിലൊന്നാണ് പട്ടണക്കാട്.അരക്കോടിയുടെ പദ്ധതികളാണ് സർക്കാർ നേരിട്ടു ഗ്രാമത്തിൽ നടപ്പാക്കുന്നത്.ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും ക്ഷീരസഹകരണസംഘങ്ങളും ചേർന്നാണ് സംഗമം നടത്തുന്നത്.ക്ഷീരഗ്രാമം പദ്ധതിപ്രകാരം 99കറവപ്പശുക്കളും 16 കിടാരികളും പുതിയതായി പട്ടണക്കാട് ഗ്രാമത്തിലെത്തും.
28ന് രാവിലെ കോതകുളങ്ങരയിൽ കന്നുകാലി പ്രദർശനവും സെമിനാറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി.വിനോദ് ഉദ്ഘാടനം ചെയ്യും.എസ്.പി.സുമേഷ് അദ്ധ്യക്ഷനാകും. 9ന് നടക്കുന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണിപ്രഭാകരൻ ഉദ്ഘാടനം ചെയ്യും.10.30ന് പൊതുസമ്മേളനം മന്ത്റി കെ.രാജു ഉദ്ഘാടനം ചെയ്യും.മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനാകും.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.ഷാനിമോൾ ഉസ്മാൻ എം.എൽ.എ മികച്ച ക്ഷീരകർഷകരെ ആദരിക്കും.