മാവേലിക്കര: പൗരത്വ നിയമം ഭേദഗതി ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് പതിനായിരം കത്തുകളയക്കും. ഇന്ന് വൈകിട്ട് 4ന് മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കും ചടങ്ങിൽ ഫ്രാൻസിസ്.റ്റി മാവേലിക്കര, ശബരിമല മുൻ മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, ഫാ.റ്റിറ്റി തോമസ്, മാവേലിക്കര ഇമാം അബ്ദുൾവാഹിദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ്.സി കുറ്റിശ്ശേരിൽ അറിയിച്ചു.