അമ്പലപ്പുഴ : ബി.ജെ.പി ജില്ലാ കമ്മിറ്റി 'പൗരത്വ ഭേദഗതി നിയമം" വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് വെളളിയാംകുളം പരമേശ്വരൻ, മേഖലാ സെക്രട്ടറി എൽ.പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.വി ഗോപകുമാർ, ഡി.അശ്വനിദേവ്, കൊട്ടാരം ഉണ്ണികൃഷ്ണൻ, ഡി.പ്രദീപ്, പാലമുറ്റത്ത് വിജയകുമാർ, കെ.ജി. കർത്ത , എൽ.പി.ജയചന്ദ്രൻ ,ജി.ജയദേവ് , റ്റി.സജീവ് ലാൽ, ആർ.ഉണ്ണികൃഷ്ണൻ, രാജൻ.കെ.മാത്യു, കെ.ശാന്തകുമാരി, പ്രമോദ് കാരക്കാട് തുടങ്ങിയവർ പ്രസംഗിച്ചു