മാവേലിക്കര: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവകാല അദ്ധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും കൂട്ടായ്മ മാവേലിക്കര നഗരസഭാ അദ്ധ്യക്ഷ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും തമിഴ്നാട് സംസ്ഥാന പൊതുവിദ്യാഭ്യാസ കമ്മി​ഷണറുമായ സിജി തോമസ് വൈദ്യനെ ആദരിച്ചു. പതിനഞ്ചോളം പൂർവകാല അദ്ധ്യാപകരും 1993 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥിനികളും പങ്കെടുത്തു. വാർഡ് കൗൺസിലർ എസ്സ്.രാജേഷ്, പി.റ്റി.എ പ്രസിഡന്റ്‌ അജിത്ത്.ജി, പ്രിൻസിപ്പൽ ജെ.പങ്കജാക്ഷി, പി.റ്റി.എ വൈസ് പ്രസിഡന്റ് സനില.ബി, മതർ പി.ടി​.എ പ്രസിഡന്റ്‌ വിജയ രാമചന്ദ്രൻ, പൂർവകാല അദ്ധ്യാപകരായ ശിവപ്രസാദ്, ബാലകൃഷ്ണൻ, ശശിധരപണിക്കർ, മുരളി, ലക്ഷ്മി, സുജാത, എൽസമ്മ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജെയിംസ് പോൾ നന്ദി പറഞ്ഞു.