അമ്പലപ്പുഴ: അമ്പലപ്പുഴ മേഖല മുസ്ലിം പൗരസമിതിയുടെ നേതൃത്വത്തിൽ പൗരത്വസംഗമം നടത്തി . എംജി യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗം നിതിൻ കിഷോർ ഉദ്ഘാടനം ചെയ്തു . ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്സൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി . പൗരസമിതി പ്രസിഡന്റ് സുധീർ വണ്ടാനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്‌ലം നീർക്കുന്നം സ്വാഗതം പറഞ്ഞു . ഹുസൈൻ , നൗഷാദ് , ഹാഷിം പള്ളിവെളി , ഹാരിസ് പള്ളിക്കൂടംവെളി , മഷൂർ അഹ്മദ് , നൗഫൽ വണ്ടാനം , നവാബ് , നാസർ കൊട്ടാരത്തിൽ , സുൽഫി ഹക്കീം , നാദിർഷ , സജീർ , സൈഫ് എന്നിവർ സംസാരിച്ചു . നാസർ മൗലവി നന്ദി പറഞ്ഞു.