t

കുട്ടനാട്: എസ്.എൻ.ഡി.പി യോഗത്തിന്റെ പേരിൽ മുഴുവൻ ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും നേടിയവരാണ് യോഗത്തിനും ജനറൽ സെക്രട്ടറിക്കും എതിരെ യുദ്ധം ചെയ്യുന്നതെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.​എൻ.ഡി.​ യോഗം കുട്ടനാട് യൂണിയ​ന്റെയും കുട്ട​നാട് സൗത്ത് യൂണി​യ​ന്റെയും നേതൃ​ത്വ​ത്തിൽ പള്ളാ​ത്തു​രുത്തി 25-ാം നമ്പർ ശാഖയിൽ നിന്നാരം​ഭിച്ച 87-ാമത് ശിവ​ഗിരി തീർത്ഥാ​ടന പദ​യാത്ര ഉദ്ഘാ​ടനം ചെയ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

പകരക്കാരൻ ഇല്ലാത്ത അമരക്കാൻ എന്ന് ഒരുകാലത്ത് പറഞ്ഞുനടന്നവരാണ് യോഗത്തെയും തന്നെയും തകർക്കാൻ ശ്രമിക്കുന്നത്. ഇതിലും വലിയ പെരുന്നാൾ വന്നിട്ട് വാപ്പാ പള്ളിയിൽ പോയിട്ടില്ല. പിന്നെയാണ് ചെറിയപെരുന്നാൾ. ഇത് കണ്ട് ഭയപ്പെടില്ല. സമുദായത്തിന്റെ കെട്ടുറപ്പാണ് ആവശ്യം. ഭിന്നിപ്പിക്കുന്നവരെ സമുദായാംഗങ്ങൾ തിരിച്ചറിയണം. സംഘ​ട​ന​കൊണ്ട് ശക്ത​രാ​കാൻ ഗുരു പറ​ഞ്ഞെ​ങ്കിലും നമുക്ക് സംഘ​ടി​ക്കാൻ കഴി​ഞ്ഞി​ട്ടില്ല. ആർ.​ശ​ങ്ക​റിന് ശേഷം നമ്മുടെ വോട്ട് നേടി അധി​കാ​ര​ത്തി​ലേ​റിയ ഒരു രാഷ്ട്രീയ കക്ഷിയും അർഹ​മായ പരി​ഗ​ണന നൽകിയി​ട്ടി​ല്ല. എല്ലാ രാഷ്ട്രീയ കക്ഷി​കളും നമ്മെ ഭിന്നി​പ്പി​ക്കാ​നാണ് ശ്രമി​ക്കു​ന്ന​ത്. നമ്മുടെ കൂട്ട​ത്തിൽത്തന്നെ ചില​രൊക്കെ അതിന് കോടാ​ലി​ക്കൈ​ക​ളായി പ്രവർത്തി​ക്കു​കയും ചെയ്യു​ന്നുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശിവ​ബോ​ധാ​നന്ദ സ്വാമി​ അനു​ഗ്രഹ പ്രഭാഷണം നടത്തി.

എസ്.​എൻ.​ഡി.​പി യോഗം കുട്ട​നാട് യൂണിയൻ വൈസ് ചെയർമാൻ എം.​ഡി.​ഓ​മ​ന​ക്കു​ട്ടൻ അദ്ധ്യ​ക്ഷത വഹിച്ചു. കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ, യൂണിയൻ കൺവീനർ സന്തോഷ്ശാന്തി, സൗത്ത് യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം, വൈസ് ചെയർമാൻ എൻ.മോഹൻദാസ്, ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്‌, കുട്ടനാട് യൂണിയൻ എക്‌സി. കമ്മിറ്റിയംഗങ്ങളായ എ.കെ.ഗോപിദാസ്‌, വി.പി.സുജീന്ദ്രബാബു, ഫിനാൻസ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.അജേഷ്‌കുമാർ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.എസ്. പ്രദീപ്കുമാർ, കൺവീനർ കെ.കെ.പൊന്നപ്പൻ, സ്വീകരണ കമ്മിറ്റി ചെയർമാൻ പി.ബി.ദിലീപ് തുടങ്ങിയവർ സംസാരിച്ചു. പദയാത്ര കോ-ഓർഡിനേറ്റർ എം.പി. പ്രമോദ് നന്ദി പറഞ്ഞു