gh

ഹരിപ്പാട്: ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടന്ന സുനാമി അനുസ്മരണ സമ്മേളനം തീരദേശവികസന കോർപറേഷൻ ഡയറക്ടർ എൻ.സജീവൻ ഉ്ദഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ആറാട്ടുപുഴ തെക്ക് മേഖലാ കമ്മിറ്റി പ്രസിഡന്റ് ആർ.ആരുൺദേവ് അദ്ധ്യക്ഷനായി.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദൻ ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.വൈ അബ്ദുൾ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷംസുദീൻ കായിപ്പുറം, ശാരി പൊടിയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റാണിജയൻ, സദാശിവൻ, ശ്രീജ രാമകൃഷ്ണൻ, രത്നമ്മ രാജേന്ദ്രൻ, ലാലി, മൈമൂനത്ത്, ശ്യാംകുമാർ വില്ലേജ് ഓഫീസർ ടി.സിന്ധുമോൾ എന്നിവർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുനാമി സൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ അനുസ്മരണ പ്രഭാഷണം നടത്തി, എം.എം.അനസ് അലി, ജി.ബിജുകുമാർ, എം.ഉത്തമൻ, എസ്.രാജേഷ്, ബിനീഷ് ദേവ്, സന്ദീപ്, അനൂപ്.എ.ഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു.