ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന ചത്തിയറ ഫുട്ബോൾ അക്കാഡമിയിൽ നടന്ന വിന്റർ ഫുട്ബാൾ ക്യാമ്പിൽ 200 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സന്തോഷ് ട്രോഫി കേരള ടീം മാനേജർ ഡോ.റെജിനോൾഡ് വർഗ്ഗീസ് പരിശീലനം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ. രുഗ്മിണിയമ്മ നിർവ്വഹിച്ചു.
അക്കാഡമി സെക്രട്ടറി എസ്.മധു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, അക്കാഡമി പ്രസിഡന്റ് കെ.എൻ.കൃഷ്ണകുമാർ, കോച്ച് പ്രദീപ് കുമാർ, ട്രഷറർ ഗിരിജ, ബാംഗ്ളൂർ ആക്ടീവ് റൺ ഫുട്ബാൾ അക്കാഡമി സി.ഇ.ഒ ശ്രീജി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.