ചാരുംമൂട്: കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കരിങ്കൊടി കാട്ടിയ നാല് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് ഷൈജു ജി.സാമുവേൽ, താമരക്കുളം മണ്ഡലം പ്രസിഡന്റ് മോൻസി മോനച്ചൻ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പത്തിശേരിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് ധനലക്ഷ്മി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കെ.പി റോഡു വഴി പൊലീസ് അകമ്പടിയോടെ വരുമ്പോൾ ചാരുംമൂട് ജംഗ്ഷനിലാണ് പത്തോളം പേർ റോഡിലേക്ക് ചാടിവീണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. അകമ്പടി സംഘത്തിലുണ്ടായിരുന്ന നൂറനാട് എസ്.ഐ വി.ബിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.