ചേർത്തല:പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ 68കാരൻ അറസ്റ്റിലായി.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനാലം വാർഡിൽ ഉത്തരപ്പള്ളി ജേക്കബിനെയാണ് (68) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി നൽകിയ വിവരം സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ വഴി വിവരം ജില്ലാ പൊലീസ് ചീഫിനെ അറിയിക്കുകയായിരുന്നു. ആലപ്പുഴ പോക്‌സോ പ്രത്യേക കോടതി ഇയാളെ റിമാൻഡ് ചെയ്തു.