അമ്പലപ്പുഴ: നീർക്കുന്നം മസ്ജിദുൽ ഇജാബ കമ്മറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ന് രാപ്പകൽ പ്രാർത്ഥനാ സംഗമം നടക്കും. നീർക്കുന്നം മസ്ജിദുൽ ഇജാബ പള്ളിയ്ക്കു മുൻവശത്ത് നടക്കുന്ന സംഗമം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. മസ്ജിദുൽ ഇജാബ പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം അദ്ധ്യക്ഷത വഹിയ്ക്കും. മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും.