അമ്പലപ്പുഴ: കേരകർഷക സംഘം സംസ്ഥാന സമ്മേളനം ഇന്നും നാളെയും അമ്പലപ്പുഴയിൽ നടക്കും.ഇന്ന് വൈകിട്ട് 3 ന് അമ്പലപ്പുഴ ടൗൺ ഹാളിൽ 'ഭൂപരിഷ്ക്കരണ നിയമത്തിന് 50 വയസ് " എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് കേരകർഷക സംഘം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പി.ജി.സുകുമാരൻ നായർ പതാക ഉയർത്തും.തുടർന്നു സമ്മേളനം മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് എ.പ്രദീപൻ അധ്യക്ഷത വഹിക്കും.