accident

ചേർത്തല:റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡിൽ കടേപ്പറമ്പിൽ തോമസ് (47) ആണ് മരിച്ചത്.ചേർത്തല തണ്ണീർമുക്കം റോഡിൽ കോക്കമംഗലം സ്‌കൂളിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: ജെസി. മക്കൾ: ജോഷി,അനോഷ്.