ചേർത്തല: വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാലയും തിരുവല്ല ഐ മൈക്രോ കെയർ ഹോസ്പി​റ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 28ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ വെട്ടയ്ക്കൽ പുറത്താംകുഴി വനിതാ സമാജം ഹാളിൽ നടക്കും. സൗജന്യ നിരക്കിൽ കണ്ണട വിതരണം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എസ്.വി.ബാബു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗങ്ങളായ ശ്യാമള അശോകൻ, വിജയശ്രീ, ബേബിച്ചൻ എന്നിവർ സംസാരിക്കും. ക്യാമ്പ് കോ-ഓർഡിനേ​റ്റർ ശ്രീജിത്ത് പദ്ധതി വിശദീകരിക്കും. ഫോൺ:9446736069.