ആലപ്പുഴ: ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ സ്മാരക എൻഡോവ്‌മെന്റ് യു.പ്രതിഭ എം.എൽ.എ വിതരണം ചെയ്തു.
ജില്ലാ സെകട്ടറി എം.പി.മധുസൂദനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ, എൻ.സുകുമാരപിള്ള, തമ്പി മേട്ടുതറ,കെ.സുകുമാരൻ, ഷാജി എം.പണിക്കർ, എച്ച്.ബഷീർ കുട്ടി, വി.അജയകുമാർ, വിശ്വലാൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.കെ.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.കെ.സുഗതൻ (പ്രസിഡന്റ്), എം.പി.മധുസൂദനൻ (സെക്രട്ടറി), ഒ.നിസാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.