ആലപ്പുഴ: മുഹമ്മ മുരളി ആശാന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ സുവർണ്ണമുദ്രാ പുരസ്കാര വിതരണവും സ്മൃതിമണ്ഡപ സമർപ്പണത്തിന്റെ വാർഷികാഘോഷവും അടുത്ത മാസം 27ന് നടക്കുമെന്ന് മുഹമ്മ മുരളി ആശാൻ ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. എൻ.ബാലചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രഥമ സുവർണ്ണമുദ്രാ പുരസ്കാരത്തിന് തിമിലാചാര്യൻ കുട്ടമംഗലം ഗോപാലകൃഷ്ണപണിക്കരെയും ഗുരുപൂജ പുരസ്കാരത്തിന് പാതിരപ്പള്ളി രവീന്ദ്രനെയും കലാരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്ത് ഏർതെടുത്തിയ വാദ്യശ്രേഷ്ഠാ പുരസ്കാരത്തിന് നാദസ്വര വിദ്വാൻ മുഹമ്മ രവീന്ദ്രനെയും തിരഞ്ഞെടുത്തു. 27ന് വൈകിട്ട് 4ന് മുഹമ്മ അപ്പുകുഞ്ഞാശാൻ കലാസമിതിയിൽ നടക്കുന്ന ചടങ്ങിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പുരസ്കാരങ്ങൾ സമ്മാനിക്കും.വാർത്താ സമ്മേളനത്തിൽ സി.പി.രവീന്ദ്രൻ, സി.പി.ഷാജി, ആർ.എൽ.വി.വിജയ് കൃഷ്ണൻ, മുഹമ്മ രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.