ഹരിപ്പാട്: പ്ളാസ്റ്റിക്കിനെ പടി കടത്താൻ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേന സജ്ജം. പതിനഞ്ച് വാർഡുകളിൽ നിന്നായി 30 വനിതകളാണ് ഹരിത കർമസേനംഗങ്ങൾ. പഞ്ചായത്ത് ഭരണസമിതി, കുടംബശ്രീ, ജീവനക്കാർ, ഹരിത സഹായ സ്ഥാപനമായ പാലക്കാട് ഐ.ആർ ടിി.സി എന്നിവ കൂട്ടായി നടത്തുന്ന പ്രവർത്തനമാണ് പ്ലാസ്റ്റിക് നിർമാർജ്ജനത്തിൽ മികച്ച നിലയിലേക്ക് പഞ്ചായത്തിനെ എത്തിച്ചത്. 1,10, 12 വാർഡുകളിൽ എല്ലാ വീടും കയറി കളക്ഷൻ പൂർത്തികരിച്ചു. വാർഡുകളിലെ എൺപത് ശതമാനം കുടംബങ്ങൾ പ്ലാസ്റ്റിക്കും യുസർ ഫീയും ഹരിത കർമസേനയ്ക്ക് കൈമാറി. ഒരു വാർഡിൽ നിന്നും ശരാശരി പതിമൂവായിരം രൂപയാണ് യുസർ ഫീ ഇനത്തിൽ ഹരിതകർമസേനയ്ക്ക് ലഭിച്ചത്. ജനുവരി 1 ന്റെ പ്ലാസ്റ്റിക് നിരോധനത്തിന് മുൻപായി മുഴുവൻ ജനങ്ങളിലേക്കും ഇതിന്റെ സന്ദേശം എത്തിയ്ക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.