ആലപ്പുഴ: ദിനംപ്രതി ശക്തിയാർജ്ജിച്ചു വരുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാർ വിറളി പൂണ്ടതിന്റെ പ്രകടമായ തെളിവാണ് കരസേനമേധാവിയുടെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് ആർ.എസ്.പി ദേശീയ സമിതിയംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ.കെ.സണ്ണിക്കുട്ടി പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ ആർ .എസ് .പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബി. എസ്. എൻ .എൽ ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. എസ് എസ് ജോളി, പി.രാമചന്ദ്രൻ, കെ.കെ.പുരുഷോത്തമൻ, പി.എൻ.നെടുവേലി, പി.മോഹനൻ എന്നിവർ സംസാരിച്ചു. സി.രാജലക്ഷ്മി, സുമതിക്കുട്ടിയമ്മ,എ.ആർ.ജോയ്, വി.എൻ.അസർ, ഗണേഷ് ബാബു, മാത്തുക്കുട്ടി, അമ്മിണി വർഗീസ് എന്നിവർ നേതൃത്വം നൽകി.