ആലപ്പുഴ : ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ തൊഴിൽ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളതും വിവിധ കാരണങ്ങളാൽ 1999 ജനുവരി ഒന്നു മുതൽ 2019 നവംബർ 20 വരെ രജിസ്‌ട്രേഷൻ പുതുക്കുവാൻ സാധിക്കാത്തവരുമായ വിമുക്തഭടന്മാർക്ക് മുൻകാല പ്രാബല്യത്തോടെ രജിസ്ട്രേഷൻ പുതുക്കുവാൻ ജനുവരി 31 വരെ അവസരമുണ്ടാകും.ഫോൺ: 0477 2245673.