ആലപ്പുഴ: 90ദിന ലഹരിവിരുദ്ധ തീവ്രയത്‌ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് ആലപ്പുഴ ഡിവിഷന്റെയും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ബീച്ച് ഫെസ്റ്റ് 2019നോടനുബന്ധിച്ച് 30ന് വൈകിട്ട് 7 ന് ലഹരിക്കെതിരെ സംഗീത സായാഹ്നം സംഘടിപ്പിക്കും.