ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടുകളിലെ മിനിമം നിരക്ക് നാലിൽ നിന്ന് ആറ് രൂപയാക്കി. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. 40 ശതമാനം വരെയാണ് വർദ്ധന. നിരക്ക് വർദ്ധനവിലൂടെ പ്രതിവർഷം 3.75 കോടിയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്.
നവംബർ 18ന് ആണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് ഉത്തരവിറക്കിയത്. നടപ്പാക്കാനുള്ള അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസവും. എ.സി, നോൺ എ.സി ബോട്ടുകളിലെ നിരക്ക് ഒരേ നിലവാരത്തിലാണ് വർദ്ധിപ്പിച്ചത്. 2013 ജൂലായ് 3ന് ആണ് ജലഗതാഗത വകുപ്പ് അവസാനമായി
നിരക്കു കൂട്ടിയത്.