തിരുവല്ല: എം.സി റോഡിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ചെങ്ങന്നൂർ തിങ്കളാമുറ്റം മാളു ഭവനിൽ റെജിമോൻ (47) മരിച്ചു. വ്യാഴാഴ്ച രാത്രി 9.40ന് മുത്തൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം. ചങ്ങനാശേരിയിലെ കുടുംബ വീട്ടിൽ നിന്ന് ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന റെജിമോൻ ഓടിച്ചിരുന്ന ബൈക്ക് തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോ ഫ്ലോളർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: രേഖ (പുലിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്) മക്കൾ: മാളു, ഉണ്ണി.