അരൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ അരൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും മഹാസമ്മേളനവും നാളെ വൈകിട്ട് 4ന് അരൂരിൽ നടക്കും. എരമല്ലൂർ പള്ളിയിൽ നിന്നാരംഭിക്കുന്ന റാലി ചന്തിരൂർ തൈക്യാവിന് സമീപമുള്ള മൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനം അഡ്വ. എ.എം ആരിഫ്.എം.പി.ഉദ്ഘാടനം ചെയ്യും.സണ്ണി.എം.കപിക്കാട് മുഖ്യ പ്രഭാഷണം നടത്തും. അഡ്വ: ഷാനിമോൾ ഉസ്മാൻ എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും