കുട്ടനാട് : പത്രവിതരണത്തിനിടെ കാവാലം പെരുമ്പള്ളിച്ചിറയിൽ ഷിബുവിനെ (51) തെരുവുനായ കടിച്ചു. ഇന്നലെ പുലർച്ചെ 6ന് കാവാലം എൻ.എസ്.എസ് ഹൈസ്കൂളിന് സമീപം കേരളകൗമുദി പത്രക്കെട്ടുമായി നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. കാലിന് കടിയേറ്റ ഷിബു ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ ശല്യംകാരണം നാട്ടുകാർക്ക് രാത്രിയിലോ പുലർച്ചെയോ യാത്ര സാദ്ധ്യമല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.