devakumar

വളളികുന്നം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം വളളികുന്നം കിഴക്ക് ,പടിഞ്ഞാറ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൗരത്വ സംരക്ഷണ സമ്മേളനവും നടന്നു. കിഴക്കൻ മേഖലയുടെ പ്രകടനം പള്ളത്ത് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറൻ മേഖലയുടെ പ്രകടനം വാളാച്ചാൽ ജംഗ്ഷനിൻ നിന്നും തുടങ്ങി കാമ്പിശേരി ജംഗ്ഷനിൽ എത്തിച്ചേർന്നു. തുടർന്നു നടന്ന പൗരത്വ സംരക്ഷണ സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു.എൻ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.ആർ.രാജേഷ് എം.എൽ.എ, വി.കെ അനിൽ, എൻ.എസ് ശ്രീകുമാർ , ജി.മുരളി, വി.കെ അജിത്ത്, എസ്.രാജേഷ്, കെ.രാജു തുടങ്ങിവർ സംസാരിച്ചു.