മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ആദരവ്-2019 മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനായി. പ്രതിഭകളെ പരിചയപ്പെടുത്തൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ നിർവഹിച്ചു. വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിൽ നേട്ടമുണ്ടാക്കിയ പ്രതിഭകൾക്കുള്ള പുരസ്കാര വിതരണ ചടങ്ങിൽ, മാമി അവാർഡ് നേടിയ സംവിധായകൻ മധു ഇറവങ്കര, മികച്ച കമന്റേറ്റർക്കുള്ള അവാർഡ് ജേതാവ് പ്രവീൺ ഇറവങ്കര ഉൾപ്പെടെ തഴക്കര പഞ്ചായത്തിലെ 64 പേരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ, സുരേഷ് കുമാർ കളീക്കൽ, ഷീബ സതീഷ്, വിദ്യാധരൻ, ദീപ വിജയകുമാർ, ടി.യശോധരൻ, എസ്.അഷറഫ്, ടി.കെ മത്തായി, ജിജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ് സ്വാഗതവും സെക്രട്ടറി വിനോദ് കുമാർ നന്ദിയും പറഞ്ഞു.