മാവേലിക്കര:കേരള കോൺഗ്രസ് എം മാവേലിക്കര നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പതിനായിരം കത്തുകളയക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്ക സഭ മാവേലിക്കര ദദ്രാസനാധിപൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ്.സി കുറ്റിശേരിൽ അദ്ധ്യക്ഷനായി. ശബരിമല മുൻ മേൽശാന്താ ഗോവിന്ദൻ നമ്പൂതിരി, പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.റ്റിറ്റി തോമസ്, മാവേലിക്കര മുസ്ലീം ജമാ അത്ത് ചീഫ് ഇമാം അബ്ദുൾ വഹാദ് അൽ കാസിമി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ, ജില്ലാ സെക്രട്ടറി ജോൺ താമരവേലി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.സി ഡാനിയേൽ, വൈസ് പ്രസിഡന്റ് സണ്ണി കുന്നുംപുറം, ദളിത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മങ്കാംകുഴി രാധാകൃഷ്ണൻ, നിയോജക മണ്ഡലം സെക്രട്ടറി എച്ച്.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.