rr

ഹരിപ്പാട് : സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങൾ വിശകലനം ചെയ്ത അപൂർവകാവ്യ നിർമ്മിതിയാണ് കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെന്ന് ഡോ.ബെറ്റിമോൾ മാത്യു പറഞ്ഞു. പല്ലന കുമാരകോടിയിൽ സംസ്കാരസാഹിതി സംഘടിപ്പിച്ച ആശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡോ ആർ.രാജേഷ് അദ്ധ്യക്ഷനായി. സി.എൻ.എൻ നമ്പി, എ.കെ രാജൻ, ബിനു വിശ്വനാഫ്, അനിൽ.കെ.ജോൺ, കെ.എസ് ഹരികൃഷ്ണൻ, എം.ബി അനിൽ മിത്ര, എസ്.വിനോദ് കുമാർ, കെ.കെ സുരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു.