wf

ഹരിപ്പാട്: ഉദ്ഘാടനം കഴിഞ്ഞ് ആറാം മാസം റവന്യു ടവറിൽ താലൂക്ക് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. താലൂക്ക് ഓഫീസ് ഉൾപ്പെടെ ഹരിപ്പാട്ട് വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ നിർമ്മിച്ച റവന്യു ടവറി​ൽ 250 പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാളുണ്ട്. 23ഓളം ഓഫീസുകളാണ് ടവറിൽ പ്രവർത്തിക്കേണ്ടത്. താലൂക്ക് ഓഫീസ് പ്രവർത്തനം ആരംഭിച്ചതോടെ മറ്റ് ഓഫീസുകളും ഉടൻ എത്തുമെന്നാണ് അധികൃതർ പറയുന്നത്. പുതുവർഷത്തിൽ സർവ്വേ സൂപ്രണ്ട് ഓഫീസും റവന്യു ടവറിൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജില്ലാ കളക്ടർ എം.അഞ്ജനയും ചേർന്ന് നിർവഹിച്ചു.